പാര്‍ലമെന്റില്‍ പുകവലിക്കു പ്രത്യേക മുറി വേണമെന്ന് എംപിമാര്‍

ലളിത് മോദി, വ്യാപം, സോളാര്‍, ബാര്‍ക്കോഴ തുടങ്ങി പാര്‍ലമെന്റില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തമ്മിലടിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍, അംഗങ്ങള്‍ എല്ലാവരും ഇന്ന് ഒത്തൊരുമയോടെ ഒരാവശ്യം ഉന്നയിച്ചു. അവര്‍ക്കു പുകവലിക്കാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ മുറി അനുവദിക്കണം. വിവിധ വിഷയങ്ങളില്‍ തമ്മിലടിക്കുന്ന അംഗങ്ങള്‍ ഐക്യകണ്‌ഠേന സ്പീക്കര്‍ സുമിത്ര മഹാജനെ കണ്ട് ആവശ്യമുന്നയിച്ചു. ഭാഗ്യം ജനങ്ങളുടെ പ്രശ്‌നത്തിലല്ലെങ്കിലും എല്ലാവരും ഒത്തൊരുമയോടെ ഒരുകാര്യം ആവശ്യപ്പെട്ടല്ലോ...
പാര്‍ലമെന്റ് മന്ദിരം പുകവലിവിരുദ്ധ മേഖലയാണ്. 2003-ലെ പുകയില നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റിനെയും ഇതില്‍ ഉള്‍പ്പെടുത്തിയത്. ഇതിനു മുന്‍പുണ്ടായിരുന്ന മുറി പുകവലിക്കായി വീണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാര്‍ സ്പീക്കര്‍ക്കു നിവേദനം നല്കിയിരിക്കുന്നത്. നിലവില്‍ സെന്‍ട്രല്‍ ഹാളിനോടു ചേര്‍ന്ന മുറി എംപിമാര്‍ പുകവലിക്കായി ഉപയോഗിക്കാറുണ്ട്.
https://www.facebook.com/Malayalivartha

























