മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, ഔദ്യോഗിക വക്താക്കളുമായല്ലാതെ മറ്റ് ഉദ്യോഗസ്ഥരുമായി മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തരുത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണം മികച്ചതാണെന്നാണ് പലരുടെയും വാദം. മോഡി ഭരണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. തികച്ചും തെറ്റായ ദിശയിലൂടെയാണ് മോഡി സര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മോഡി സര്‍ക്കാരിന്റെ പോക്ക് ശരിയായ രീതിയില്ലല്ല എന്നാണ് പല മാധ്യമങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരുപക്ഷെ, അത് മോഡി സര്‍ക്കാരിന്റെ ഇനിയുള്ള നാളുകളെ ബാധിക്കുമെന്ന് വേണം കരുതാന്‍. ബിജെപി സര്‍ക്കാരിനെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍. മാദ്ധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പരോക്ഷ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് മോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം.
സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മാദ്ധ്യമങ്ങളില്‍ നിറയുന്ന സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ടുവേണം പുതിയ നീക്കത്തെ വീക്ഷിക്കേണ്ടത്. സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളുമായല്ലാതെ മറ്റ് ഉദ്യോഗസ്ഥരുമായി മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തുന്നത് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് ഈ തീരുമാനത്തിന് പൊതു സമൂഹത്തില്‍ നിന്നും ഇപ്പോള്‍ ഉണ്ടാകുന്നത്.
വാര്‍ത്തകളെ കേന്ദ്ര സര്‍ക്കാര്‍ ഭയക്കുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തപ്പെടുകയാണ് ചെയേണ്ടത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്നും മാദ്ധ്യമങ്ങള്‍ക്കു വാര്‍ത്തകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധവുമായി മാദ്ധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ പുതിയ ഉത്തരവിലുള്ള അതൃപ്തി മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
മാധ്യമങ്ങള്‍ക്കിടയില്‍ ഈ വിഷയം ഇനിയും കൂടുതല്‍ വിവാദമാകുമെന്നാണ് സൂചന. മുന്‍കൂര്‍ അനുമതി ഇല്ലാതെയെത്തുന്ന മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. നേരത്തേ അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ ആരായാന്‍ കഴിയുമായിരുന്നു. വാര്‍ത്തകള്‍ പുറത്തുപോകുന്നത് തടയുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്.
മാദ്ധ്യമങ്ങളുമായി ബന്ധപ്പെടുന്നത് അഡീഷനല്‍ ഡറയക്ടര്‍ ജനറല്‍ (മീഡിയ) (എഡിജി) സ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ മാത്രമായിരിക്കുമെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതും വ്യക്തത വരുത്തേണ്ടതും ഈ സ്ഥാനത്തിരിക്കുന്നവര്‍ മാത്രമാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാദ്ധ്യമങ്ങള്‍ക്കു നല്‍കേണ്ട വിവരങ്ങള്‍ ഏതെന്നും അവ നല്‍കുന്നതിനുള്ള അനുമതിയും ആഭ്യന്തര സെക്രട്ടറി (എഡിജി) (മീഡിയ)യ്ക്കു നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി സത്യപാല്‍ ചൗഹാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
മാദ്ധ്യമങ്ങള്‍ക്കു വാര്‍ത്ത നല്‍കുന്നത് നോര്‍ത്ത് ബ്ലോക്കിലെ നമ്പര്‍ ഒന്‍പത് മീഡിയ റൂമിലായിരിക്കുമെന്നും അവിടെയല്ലാതെ വേറെ ഒരിടത്തും ഒരു ഉദ്യോഗസ്ഥരും യോഗം നടത്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും മോഡി സര്‍ക്കാരിന്റെ ഇത്തരത്തിലൊരു നീക്കം മാധ്യമങ്ങള്‍ക്ക് തിരിച്ചടി തന്നെയാകുമെന്നാണ് കരുതേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























