ശ്രീനഗറില്‍ മൊബൈല്‍ ഷോറൂമിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം

ശ്രീനഗറില്‍ മൊബൈല്‍ ഷോറൂമിനും മൊബൈല്‍ ടവറിനും നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. പ്രദേശത്തെ എയര്‍സെല്‍ ഷോറൂമിനും വൊഡാഫോണ്‍ ടവറിനും നേരെയാണ് ഗ്രനേഡ് ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ ഷോറൂമിന്റെ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും ആളപായമോ പരിക്കോ പറ്റിയതായി അറിവില്ല.
തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മേയില്‍ വടക്കന്‍ കാശിമീരിലെ സോപ്പൂരിലുള്ള അന്‍പതോളം ആശയവിനിമയ ടവറുകളാണ് അടച്ച് പൂട്ടിയത്. സെല്‍ ഫോണ്‍ ടവര്‍ പുരയിടത്തില്‍ സ്ഥാപിച്ചതിന് മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന ഒരാളെ തീവ്രവാദികള്‍ വെടിവച്ച് കൊന്നിരുന്നു. ജനങ്ങളും സുരക്ഷാ ഏജന്‍സികളുമായി ആശയവിനിമയം നടത്തുന്നത് തടയാനാണ് തീവ്രവാദികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























