നേപ്പാളിലും പാകിസ്ഥാനിലും ഭൂചലനം, ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

നേപ്പാളിലും പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 12.05ന് കാഠ്മണ്ഡുവിന് 75 കിലോമീറ്റര്‍ കിഴക്ക് മാറി ഢോലാഖ ജില്ലയിലാണ് നേരിയ ചലനം അനുഭവപ്പെട്ടത്. ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ഭൂകന്പത്തില്‍ ഒന്പതിനായിരത്തോളം പേര്‍ മരിച്ചരുന്നു. ഇതിന് ശേഷം 355 തുടര്‍ചലനങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.പാകിസ്ഥാനില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ചലനം ഉണ്ടായത്.
ഇസ്ലാമബാദിന് വടക്ക് കിഴക്കുള്ള മാര്‍ഗല്ല കുന്നുകളാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ഇസ്ലാമബാദ്, റാവല്‍പിണ്ടി, പെഷവാര്‍, അബോട്ടാബാദ്, കിഴക്കന്‍ പഞ്ചാബ്, ഖൈബര്‍ പഖ്തുങ്ഖാവ പ്രവിശ്യ എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടു. ഭയചകിതരായ പ്രദേശവാസികള്‍ വീടുകളില്‍ നിന്നും പുറത്തേയ്ക്ക് ഓടി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























