ഇനിയൊരു കാര്‍ഗില്‍ യുദ്ധം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്

ഇനിയൊരു കാര്‍ഗില്‍ യുദ്ധം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് പറഞ്ഞു. കാര്‍ഗില്‍ വിജയ ദിവസിനോട് അനുബന്ധിച്ച്, യുദ്ധത്തില്‍ ജീവന്‍ നഷ്ടമായ ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സേന സുസജ്ജമാണെന്നും കരസേനാ മേധാവി പറഞ്ഞു.
കാര്‍ഗില്‍ യുദ്ധത്തില്‍ വിജയച്ചതിന്റെ പതിനാറാമത് വാര്‍ഷികമാണ് നാളെ നടക്കുന്നത്. പാകിസ്ഥാനുമായി 1999 മേയില്‍ ആരംഭിച്ച യുദ്ധം രണ്ട് മാസമാണ് നീണ്ടുനിന്നത്. യുദ്ധത്തില്‍ 490 ഓഫീസര്‍മാരേയും പട്ടാളക്കാരേയും ജവാന്മാരേയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























