ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ഓഫീസിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരു ജവാന്‍ മരിച്ചു

ദക്ഷിണ ഡല്‍ഹിയിലെ ആര്‍.കെ പുരയില്‍ സി.ആര്‍.പി.എഫ് ഓഫീസിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരു ജവാന്‍ മരിച്ചു. ഓഫീസിലെ റെക്കോഡ് റൂമിലാണ് തീപ്പിടുത്തമുണ്ടായത്.
റെക്കോഡ് റൂമിന് കാവല്‍ നില്‍ക്കുകയായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍ തീപ്പിടുത്തത്തെ തുടര്‍ന്നുണ്ടായ പുകപടലങ്ങളില്‍പ്പെട്ട് ശ്വാസംമുട്ടിയാണ് മരിച്ചത്. കോണ്‍സ്റ്റബിള്‍ ലിംഗം ഗൗഡ(42) ആണ് മരിച്ചത്. ഓഫീസിന്റെ നാലാം നിലയിലായിരുന്നു തീപ്പിടുത്തം. തീപ്പിടുത്തമുണ്ടായ ഉടന്‍ ഇയാള്‍ ഉന്നത അധികരികളെ വിവരമറിയിക്കുകയും തീയണക്കാനുള്ള ഉപകരണം ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷെ പുകപടലങ്ങളില്‍പ്പെട്ട് അധികനേരം പിടിച്ചുനില്‍ക്കാനായില്ല.
വിവരമറിഞ്ഞ ഉടന്‍ കുതിച്ചെത്തിയ അഗ്‌നിശമനസേനാംഗങ്ങള്‍ മൂന്നു മണിക്കൂര്‍ പണിപ്പെട്ടാണ് ആളിപ്പടര്‍ന്ന തീയണച്ചത്. ഐ.ടി റൂമില്‍ നിന്നാണ് മരിച്ച ജവാന്റെ മൃതദേഹം കണ്ടെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























