പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍...കേന്ദ്ര നീക്കത്തിനെതിരെ കടുത്ത വിയോജിപ്പുമായി കേരളം

പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്.ഈ തിരഞ്ഞെടുപ്പുകളില്‍ ഇന്ധനവിലയും അതേത്തുടര്‍ന്നുള്ള വിലക്കയറ്റവും പ്രതിപക്ഷം പ്രചാരണവിഷയമാക്കുമെന്നിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.
വെള്ളിയാഴ്ച ലഖ്നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനവും ഉണ്ടായേക്കും. അതേസമയം കേന്ദ്ര നീക്കത്തിനെതിരെ കേരളം കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്.
നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി.
https://www.facebook.com/Malayalivartha