ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം! റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത... ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ് ഏരിയയിലുടനീളം അവശിഷ്ടങ്ങള്‍ ചിതറിതെറിച്ചു... റോഡുകള്‍ വിണ്ടു കീറി! ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല...

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
പ്രാദേശിക സമയം രാവിലെ 9:15 മണിക്ക് നഗരത്തിന് കിഴക്ക് നൂറുകണക്കിന് കിലോമീറ്റര്‍ അകലെ അനുഭവപ്പെട്ടു.
മെല്‍ബണിലെ ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ് ഏരിയയിലുടനീളം അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി കാണപ്പെട്ടു,
കെട്ടിടങ്ങളില്‍ നിന്ന് ഇഷ്ടികകള്‍ അയഞ്ഞു. റോഡുകള്‍ വിണ്ടു കീറിയ അവസ്ഥയിലാണ്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha



























