Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..


സമാധാന ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രിയെ വിലകുറച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ട്രംപിന്റെ വാക്കുകള്‍ കേട്ട് അസ്വസ്ഥനായി നില്‍ക്കുന്ന പാക് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നു..


ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്..അടുത്ത കാലത്തായി പക്ഷി നിരീക്ഷകരും ഗവേഷകരും ആശങ്കാജനകമായ മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്... പക്ഷിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞു..

പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുത്! മുല്ലപ്പെരിയാര്‍ വിവാദം കനക്കുന്നു... തമിഴ്‍നാട് കത്തുന്നു! നടന്റെ കോലം കത്തിച്ച് വന്‍പ്രതിഷേധം! കാര്യങ്ങൾ കൈവിട്ടു... നടനെതിരെ പോലീസില്‍ പരാതി

26 OCTOBER 2021 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തിരിച്ചെടുത്ത് തേജസ്വി യാദവ്

14 കാരന്‍പിതാവിന്റെ മടിയില്‍ കുഴഞ്ഞ് വീണ് മരിച്ചു; മകന്റെ മരണം കണ്‍മുന്‍പില്‍ കണ്ട പിതാവിന്ഹൃദയാഘാതം

ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്..അടുത്ത കാലത്തായി പക്ഷി നിരീക്ഷകരും ഗവേഷകരും ആശങ്കാജനകമായ മാറ്റങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്... പക്ഷിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞു..

ജമ്മു കശ്മീരിലെ കുപ്വാരയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു..

100 മീറ്റർ നീളമുള്ള റോഡ് തകർന്ന് 30 അടി താഴ്ചയുള്ള ഗർത്തം രൂപപ്പെട്ടു; തകർച്ചയുടെ കാരണം പരിശോധിക്കാൻ സംഘം രൂപീകരിക്കുന്നു

മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല.

രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്നുമായിരുന്നു പൃഥ്വിരാജ് കുറിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അപകടം ബോധ്യപ്പെടുത്തുന്ന ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. പൃഥ്വിരാജിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേര്‍ എത്തിയിരുന്നു.

125 വര്‍ഷം പിന്നിട്ടു നില്‍ക്കുന്ന അണക്കെട്ട് പരിധിയില്‍ കവിഞ്ഞ് നിറഞ്ഞാല്‍ ഏതുനിമിഷവും കേരളത്തിലെ അഞ്ച് ജില്ലകള്‍ക്ക് മേല്‍ ദുരന്തം വിതയ്ക്കാമെന്ന സ്ഥിതിയിലാണ്. എന്നാല്‍ തമിഴ്നാടിനു യാതൊരു കുലുക്കവും ഇല്ലെന്നു മാത്രമല്ല ജല നിരപ്പ് താഴ്ത്താന്‍ പോലും തയ്യാറല്ല. മുല്ലപ്പെരിയാര്‍ ഇന്ത്യയില്‍ അപകടാവസ്ഥയിലുള്ള ഏക അണക്കെട്ടാണെന്ന തരത്തില്‍ യുഎന്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

എന്നാൽ മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്‍റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. തിങ്കളാഴ്​ച തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകരാണ് പൃഥ്വിരാജി​ന്‍റെ കോലം കത്തിച്ചത്. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച്‌ തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്​ടര്‍ക്കും എസ്​.പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്​. ആര്‍ ചക്രവര്‍ത്തി പറഞ്ഞു.

 

 

 

പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാട് എടുക്കണമെന്നും വേല്‍മുരുകന്‍ ആവശ്യപ്പെട്ടു.

അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ആ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും തമി‍ഴ്നാടുമായുള്ള വിഷയം ചർച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് പിണറായി വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് വയസുകാരിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു  (4 hours ago)

സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ഹോണുകള്‍ പിടിച്ചെടുത്തു തുടങ്ങി  (5 hours ago)

ഹിജാബ് ധരിച്ച് സ്‌കൂളില്‍ പഠനം നടത്താന്‍ അനുമതി നല്‍കണമെന്ന് വി ശിവന്‍കുട്ടി  (5 hours ago)

പാലക്കാട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍  (5 hours ago)

പൊഴിയൂരില്‍ മൂന്ന് വയസുകാരിയുടെ തലയില്‍ ബിയര്‍കുപ്പി വീണ് ഗുരുതര പരിക്ക്  (6 hours ago)

ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തിരിച്ചെടുത്ത് തേജസ്വി യാദവ്  (6 hours ago)

2.5 ഗ്രാം ഹൈബ്രിക് കഞ്ചാവുമായി ഡോക്ടര്‍ പിടിയില്‍  (7 hours ago)

ശബരിമലയെ ഏതു വിധത്തിലും തകര്‍ക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല  (7 hours ago)

14 കാരന്‍പിതാവിന്റെ മടിയില്‍ കുഴഞ്ഞ് വീണ് മരിച്ചു; മകന്റെ മരണം കണ്‍മുന്‍പില്‍ കണ്ട പിതാവിന്ഹൃദയാഘാതം  (7 hours ago)

KANNUR കണ്ണൂരിൽ മിന്നലേറ്റ് 2 മരണം  (9 hours ago)

Palakkad ഇരുവരും കൂലിപ്പണിക്കാര്‍;  (9 hours ago)

India-missile-test- പാകിസ്ഥാനെതിരെയുള്ള ബ്രഹ്മാസ്ത്രമോ?  (9 hours ago)

AMERICA ഓപ്പറേഷൻ സിന്ദൂറും ചർച്ചയായി  (9 hours ago)

Indian-Climate ആശങ്കയായി മാറ്റങ്ങൾ;  (9 hours ago)

മകനെതിരായ ഇഡി സമന്‍സ്; മുഖ്യമന്ത്രിയുടെ ദുസ്വാധീനം ഉപയോഗിച്ച് ഒതുക്കി; ആഞ്ഞടിച്ച് കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് എംഎല്‍എ  (9 hours ago)

Malayali Vartha Recommends