Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി മോഡിയുടെ ഉന്നം യുഎഇയിലേക്ക്, അറബ് രാഷ്ട്രങ്ങളെ കൈയിലെടുത്ത് മോഡി സൂത്രം, മോഡിയ്ക്ക് വന്‍ സ്വീകരണം നല്‍കാന്‍ അറബ് ഇന്ത്യക്കാര്‍

14 AUGUST 2015 10:29 AM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ നേതാക്കന്മാര്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് സ്ഥിരം പ്രവണതയാണല്ലോ. എന്നാല്‍, സന്ദര്‍ശനം കൊണ്ട് ഇന്ത്യയുടെ ലാഭം മാത്രം വീക്ഷിക്കുന്ന ഒരാളുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. 34 കൊല്ലമായി യുഎഇ സന്ദര്‍ശിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി. അതാണ് മോഡി.

അറബ് രാഷ്ടം മോഡിയെ വന്‍ആര്‍ഭാടത്തോടെയാണ് സ്വീകരിക്കുന്നത്. മോദിയെ സംബന്ധിച്ചടുത്തോളം യുഎഇ സന്ദര്‍ശനം വെറും ഒരു വിദേശ രാജ്യ സന്ദര്‍ശനം അല്ല. അമേരിക്കയും ബ്രിട്ടണും ഒക്കെ സന്ദര്‍ശിക്കുന്നതിനേക്കാള്‍ നയതന്ത്ര പ്രാധാന്യം മോദി ഈ സന്ദര്‍ശനത്തിന് നല്‍കുന്നു. പാക്കിസ്ഥാന്റെ ഹൃദയം സൂക്ഷിപ്പുകാരാണ് അറബ് രാഷ്ട്രങ്ങള്‍ എന്നത് തന്നെയാണ് പ്രധാന കാരണം.
ചൈനയാണ് പാക്കിസ്ഥാന്റെ ശക്തിയെങ്കിലും ഹൃദയം കാക്കുന്നത് അറബ് രാഷ്ട്രങ്ങള്‍ ആണ്. എന്തിനേറെ പറയുന്നു ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ ദാവൂദ് ഇബ്രാഹിം പോലും ദുബായിലാണ് വാസം. യുഎഇ സന്ദര്‍ശനം തുടക്കം മാത്രം; അടുത്തത് സൗദി; അത് കഴിഞ്ഞ് ഇറാനും തുര്‍ക്കിയും.

പാക്കിസ്ഥാന്റെ മുന ഒടിക്കാന്‍ അറബ് രാഷ്ട്രങ്ങളെ കയ്യിലെടുത്ത് മോദിയുടെ നയതന്ത്ര നീക്കംഇന്ദിരയ്ക്കു ശേഷം എമിറേറ്റ്‌സ് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങിയിരിക്കുകയാണ് മോദി ഇപ്പോള്‍. മറ്റ് രാജ്യങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ സ്വീകരണമാണ് ദുബായിലെ ഇന്ത്യക്കാര്‍ മോഡിയ്ക്ക് നല്‍കുന്നത്. മോദിക്ക് യുഎഇ സന്ദര്‍ശനം ഒരു തുടക്കം മാത്രമാണ്.
ഇന്ത്യക്ക് മോദി സമ്മാനിച്ച പുതിയ പ്രതിച്ഛായ ഗള്‍ഫ് രാജ്യങ്ങളിലേക്കും വളര്‍ത്തുകയെന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. തലമുറകളായി കോടിക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന മേഖലയാണെങ്കിലും ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കാര്യമായ സ്ഥാനം ലഭിച്ചിരുന്നില്ല. 34 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിച്ചിട്ടില്ല എന്നത് ആ അവഗണനയുടെ തെളിവാണ്.
അതൊഴിവാക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുകയുമാണ് മോദിയുടെ ലക്ഷ്യം. ഇക്കൊല്ലം അവസാനത്തോടെ ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളുമായി കൂടുതല്‍ ശക്തമായ ബന്ധമുണ്ടാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിനിടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. യു.എ.ഇയില്‍നിന്ന് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിടുന്നതിനൊപ്പം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സുരക്ഷാരംഗത്തും കൂടുതല്‍ സഹകരണവും ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (10 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (10 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (10 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (11 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (11 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (11 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (12 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (12 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (12 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (12 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends