ബീഹാര്‍ തെലുങ്കാനാ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് അടിച്ചു; 11 പേര്‍ക്ക് പരിക്ക്

തമ്മിലടിക്കാന്‍ ഓരോ കാരണങ്ങള്‍. ബീഹാര്‍ തെലുങ്കാന വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് നടത്തിയ അടിപിടിയില്‍ 11 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍. ഹൈദരാബാദിലെ ഹയാത് നഗറിലെ നാരായണ ഡിപ്‌ളോമ കോളേജിലായിരുന്നു വടക്കേഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് അടിച്ചത്. ഇവരില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എല്ലാവരും കോളേജിന് സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുറത്തുള്ള 20 പേര്‍ കാമ്പസിനുള്ളില്‍ കടന്നുചെന്ന് തെലുങ്കാനാ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി വിവരമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കോളേജ് കാന്റീനില്‍ നിന്നും ചെറിയ കാര്യത്തില്‍ തുടങ്ങിയ തര്‍ക്കം കഴിഞ്ഞ ദിവസം അടിപിടിയിലേക്ക് നീളുകയായിരുന്നു. മെക്കാനിക്കല്‍ ഡിപ്‌ളോമയ്ക്കായി ഈ വര്‍ഷം ചേര്‍ന്ന ബീഹാറി വിദ്യാര്‍ത്ഥികളുമായി തെലുങ്കാനാ വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിന്റെ കാര്യത്തില്‍ തുടങ്ങിയ കളിയാക്കലാണ് അക്രമത്തിലേക്ക് നീണ്ടത്. തങ്ങളുടെ ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് കുടുതല്‍ കിട്ടിയ കാര്യം പറഞ്ഞ് തെലുങ്കാനാ വിദ്യാര്‍ത്ഥികളെ ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha
























