സ്വാതന്ത്ര്യ ദിനത്തിലും ആക്രമണം; പാകിസ്ഥാന്റെ മോട്ടോര്‍ ഷെല്‍ ആക്രമണത്തിലും വെടിവയ്പിലും നാലു ഗ്രാമീണര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും ശക്തമായ പാക്കിസ്ഥാന്‍ ആക്രമണം. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്‍ മോട്ടോര്‍ ഷെല്‍ ആക്രമണവും വെടിവയ്പും നടത്തി. നാലു ഗ്രാമീണര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. ഇന്നു മൂന്നു തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
ഇന്നലെയും പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ഈ മാസം 32 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് സ്വാതന്ത്ര്യദിനമായ ഇന്ന് ഇന്ത്യന്‍ സേന പാക്കിസ്ഥാന്‍ സൈന്യത്തിന് മധുരം കൈമാറിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























