പെണ്‍കുട്ടിയെ ശല്യം ചെയ്തത് തടഞ്ഞ ജവാനെ അടിച്ചു കൊന്നു

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ പൂവാലന്മാരെ ചോദ്യം ചെയ്ത ജവാനെ മൂന്നംഗ സംഘം ഉത്തര്‍പ്രദേശില്‍ തല്ലിക്കൊന്നു. മീററ്റിലെ ഹാര്‍ദേവ് നഗറില്‍ സംഭവം നടന്നത് ശനിയാഴ്ച വൈകിട്ട് 5.30 ഓടെയാണ്. 416 എന്‍ജിനിയറിംഗ് ബ്രിഗേഡിലെ ലാന്‍സ് നായിക് വേദ് മിത്ര ചൗധരിയാണ് (35) മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.
പ്രദേശത്ത് പാല്‍ ബൂത്ത് നടത്തുന്ന പിതാവിന് ചായ നല്‍കാനായി പോയ 24-കാരിയായ പെണ്‍കുട്ടിയെ സംഘം ശല്യപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പാല്‍ വാങ്ങാനെത്തിയ ചൗധരി പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഇവര്‍ ചൗധരിയെ മര്‍ദ്ദിക്കുകയും പിന്നീട് കൂടുതല്‍ കൂട്ടാളികളെ വിളിച്ചു വരുത്തി അദ്ദേഹത്തെ മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചു. വേദ് മിത്ര ചൗധരിയെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























