ഷൂട്ടിംഗിനിടെ ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനു പൊള്ളലേറ്റു

സിംഗ് ഈസ് ബ്ലിംഗ്\' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം അക്ഷയ് കുമാറിന് പൊള്ളലേറ്റു. ഡ്യൂപ്പിന്റെ സഹായമില്ലാതെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കാലിന് പൊള്ളലേറ്റത്. തീപിടിച്ച ഒരു വളയത്തിനുള്ളിലൂടെ ചാടുന്ന രംഗമാണ് ചിത്രീകരിച്ചത്.
ഇതിനിടെ വളയത്തിലേക്ക് വീണാണ് അപകടമുണ്ടായത്. തുടര്‍ന്ന് തീ ശരീരത്തിലേക്ക് പടര്‍ന്നെങ്കിലും അദ്ദേഹം നിലത്തമര്‍ന്ന് കിടന്ന് തീ അണക്കാന്‍ ശ്രമിച്ചു. അപകടത്തില്‍ കാലിന് പൊള്ളലേറ്റു. പരിക്കു ഗുരുതരമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























