ഓണത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ആഗസ്ത് 22ന് സ്‌പെഷ്യല്‍ രാജധാനി എക്‌സ്പ്രസ്

ഓണം പ്രമാണിച്ച് ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ രാജധാനി എക്‌സ്പ്രസ് ഓടിക്കും. കേരള എക്‌സ്പ്രസിന്റെ റൂട്ടിലായിരിക്കും സര്‍വീസ്. ആഗസ്ത് 22ന് രാവിലെ 5.55ന് നിസാമുദ്ദീനില്‍നിന്ന് പുറപ്പെടുന്ന വണ്ടി(നമ്പര്‍ 4422) 24ന് രാവിലെ 11ന് കൊച്ചുവേളിയിലെത്തും. ആഗസ്ത് 28ന് രാത്രി 11ന് അവിടന്ന് പുറപ്പെട്ട്(നമ്പര്‍ 4421) 31ന് പുലര്‍ച്ചെ 3ന് നിസാമുദ്ദീനിലെത്തും. കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭു, കൊടിക്കുന്നില്‍ സുരേഷ് എം.പി.യെ അറിയിച്ചതാണിത്. സ്‌പെഷ്യല്‍ രാജധാനിയില്‍ ഒരു ഫസ്റ്റ് ക്ലാസ് എ.സി, നാല് രണ്ടാംക്ലാസ് എ.സി, 10 മൂന്നാംക്ലാസ് എ.സി. എന്നിങ്ങനെ കോച്ചുകളും പാന്‍ട്രി കാറും ഉണ്ടാവും.
ഇപ്പോള്‍ അനുവദിച്ചതുപോലെ ശബരിമല, ക്രിസ്മസ് സീസണിലും സ്‌പെഷ്യല്‍വണ്ടി ഓടിച്ച് അത് പിന്നീട് സ്ഥിരമാക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ആഗ്ര, ഗ്വാളിയര്‍, ഝാന്‍സി, ഭോപ്പാല്‍, നാഗ്പുര്‍, ബലാര്‍ഷ, വാറങ്കല്‍, വിജയവാഡ, നെല്ലൂര്‍, ഗുഡ്ഡൂര്‍, റെനിഗുണ്ട, കാട്പാടി, ജോളാര്‍പേട്, സേലം, ഈറോഡ്, പോധനൂര്‍, പാലക്കാട്, ഷൊറണൂര്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം സ്‌റ്റേഷനുകളില്‍ നിസാമുദ്ദീന്‍ കൊച്ചുവേളി സ്‌പെഷ്യല്‍ രാജധാനി നിര്‍ത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























