ഒരു രൂപ നോട്ടിന്റെ പുതിയ പരമ്പരയുമായി റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക് ഉടന്‍ ഒരു രൂപ നോട്ടിന്റെ പുതിയ പരമ്പര പുറത്തിറക്കും. 110 മൈക്രോണ്‍ കനമുള്ള പേപ്പറിലാണ് അച്ചടിക്കുന്നത്. കറന്‍സി നോട്ടിന്റെ ജാലകത്തില്‍ അശോകചക്രം ഉണ്ടായിരിക്കും. പക്ഷേ അതോടൊപ്പം സത്യമേവജയതേ എന്ന് രേഖപ്പെടുത്തില്ല.
നോട്ടിന്റെ മുന്‍ വശത്ത് വലത് ഭാഗത്ത് ഭാരത് എന്ന് ഹിന്ദിയില്‍ രഹസ്യമായിട്ടാണ് രേഖപ്പെടുത്തുന്നത്. നോട്ടിന്റെ മുന്‍ഭാഗത്ത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നതിനു മുകളില്‍ ഹിന്ദിയില്‍ ഭാരത് സര്‍ക്കാര്‍ എന്ന് രേഖപ്പെടുത്തിയിരിക്കും.
കേന്ദ്ര ധനസെക്രട്ടറി രാജീവ് മെഹ്‌റിഷിയുടെ ഹിന്ദി, ഇംഗ്ലീഷ്. ഭാഷകളിലെ ഒപ്പും നോട്ടില്‍ രേഖപ്പെടുത്തിയിരിക്കും. നമ്പറിംഗ് പാനലില്‍ എല്‍ എന്ന ഇംഗ്ലീഷ് അക്ഷരം രേഖപ്പെടുത്തിയിട്ടുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























