ക്ഷേത്രങ്ങളിലെ ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കികൊണ്ട് സുപ്രീംകോടതി ഉത്തരവ്

ക്ഷേത്രങ്ങളില്‍ എഴുന്നെള്ളിപ്പിനും മറ്റു ആചാരങ്ങള്‍ക്കും ഉപയോഗിക്കുന്ന ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. വന്യജീവി നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള ജില്ലാതല മേല്‍നോട്ട സമിതികളിലാണ് ആനകളെ രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നെള്ളിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ആനകളുടെ രജിസ്‌ട്രേഷന്‍ ആറാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ വാങ്ങിയിരിക്കണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന ആനകളെ പീഡിപ്പിക്കുന്നില്ല എന്ന് സര്‍ക്കാരും ഉടമയും ഉറപ്പു വരുത്തണം. ആനകളെ പീഡിപ്പിക്കുന്നതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി കൂടാതെ കോടതിയും നടപടി സ്വീകരിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























