സ്ത്രീകളെ മുന്നോട്ട് വരിക... ആര്‍എസ്എസ് സംഘടനയില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നു, സംഘടനയുടെ പ്രധാന പദവികളും സ്ത്രീകള്‍ക്കു നല്‍കും

സ്ത്രീ പുരുക്ഷ സമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായി ആര്‍എസ്എസ് സംഘടനയില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തും. സംഘടനയുടെ പ്രധാന പദവികളും സ്ത്രീകള്‍ക്കു നല്‍കും. ദേശീയ നേതൃത്വത്തില്‍ ഉന്നത പദവി വഹിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം വളരെ കുറവായതിനാലാണ് പുതിയ മാറ്റത്തിനു സംഘടന തയാറാകുന്നത്. ഇതോടെ ആര്‍എസ്എസിന്റെ ശാഖകളില്‍ സ്ത്രീകള്‍ എത്തിത്തുടങ്ങും.
ആര്‍എസ്എസ് പ്രധാന പോഷക സംഘടനകളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച നാല് പദ്ധതികള്‍ക്കു തുടക്കമായി. പോഷക സംഘടനകളിലെ പ്രധാന പദവികള്‍ വഹിക്കുന്ന സ്ത്രീകളുടെ വിവരങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ സമര്‍പ്പിച്ചിരുന്നു. വിഎച്ച്പിയുടെ ദേശീയ നേതൃത്വത്തില്‍ 30 പേരില്‍ 3സ്ത്രീകള്‍ മാത്രമാണ്. എബിവിപിയുടെ 22 അംഗങ്ങളുള്ള ദേശീയ നേതൃത്വത്തില്‍ മൂന്ന് പേര്‍ മാത്രമാണ് സ്ത്രീകള്‍.
അടുത്ത മാസം അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ആറ് പോഷക സംഘനകളുടെ യോഗത്തില്‍ കുറഞ്ഞതു രണ്ട് വനിതകളെ എങ്കിലും അയക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ 12, 13 തീയതികളില്‍ അഹമ്മദാബാദില്‍ നടക്കുന്ന മഹിളാ സമന്‍വായ സംഘടിപ്പിക്കുന്ന പ്രത്യേക യോഗത്തില്‍ 300 വനിതകള്‍ പങ്കടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
സംഘടനയിലെ വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കും. അഹമ്മദാബാദില്‍ നടക്കുന്ന യോഗത്തില്‍ സ്ത്രീ ശാക്തികരണവും സംഘടനയിലെ സ്ത്രീകളുടെ പങ്കും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും മഹിളാ സമന്‍വായയ്ക്കു നേതൃത്വം നല്‍കുന്ന ഗീതാ തായി ഗുണ്ഡെ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























