ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമെന്ന് സുപ്രീം കോടതി

ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമെന്ന് സുപ്രീം കോടതി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള ജില്ലാതല മേല്‍നോട്ട സമിതികളിലാണ് ആനകളെ രജിസ്റ്റര്‍ ചെയ്യേണ്ടത്. ആനകളുടെ രജിസ്‌ട്രേഷന്‍ ആറാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ വാങ്ങിയിരിക്കണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആനകള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് സര്‍ക്കാരും ഉടമയും ഉറപ്പുവരുത്തണം. ആനകളെ പീഡിപ്പിക്കുന്നതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ നടപടി കൂടാതെ കോടതിയും നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























