സിബിഎസ്ഇ: പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ സര്‍ക്കാര്‍ വീണ്ടും നിര്‍ബന്ധമാക്കിയേക്കും

സിബിഎസ്ഇ പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷ സര്‍ക്കാര്‍ വീണ്ടും നിര്‍ബന്ധമാക്കിയേക്കും. നേരത്തെ വിദ്യാഭ്യാസ അവകാശ നിയമ (ആര്‍ടിഇ)ത്തിന്റെ കീഴില്‍ കൊണ്ടുവന്നു പരീക്ഷ വേണ്ടെന്നു വയ്ക്കുന്നതിന് (നോഡിറ്റെന്‍ഷന്‍ പോളിസി) സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനം തള്ളുന്നതിനെപ്പറ്റി ഇന്നു ചേരുന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് (സിഎബിഇ) യോഗത്തില്‍ ചര്‍ച്ച ചെയ്യും.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായി നടത്തിയ സിഎബിഇ യോഗത്തില്‍ ആര്‍ടിഇ, പ്രീ സ്‌കൂള്‍, സെക്കന്‍ഡറി വിദ്യാഭ്യാസം എന്നീ നിലയിലേക്ക് ഉയര്‍ത്തുന്നതിന് ആലോചിച്ചിരുന്നു. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികളെടുക്കുന്നതിനെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തിരുന്നു.
നോഡിറ്റെന്‍ഷന്‍ പോളിസി വഴി എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ പരീക്ഷ കൂടാതെ ജയിപ്പിക്കുന്നതിനു നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതില്‍ രക്ഷിതാക്കളും അധ്യാപകരും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പത്താം ക്ലാസിലെ പരീക്ഷ ഐച്ഛികമാക്കുന്നതിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരുമോയെന്നതായിരുന്നു ഇവരുടെ ആശങ്ക. പരീക്ഷ ഐച്ഛികമാക്കിയതിലൂടെ കുട്ടികളുടെ പഠന നിലവാരത്തില്‍ കുറവു വന്നതായി ചില സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























