വിവാദ പരാമര്‍ശവുമായി മുലായം സിംഗ്: ഒരു യുവതിയെ നാലു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ കഴിയില്ലെന്ന് മുലായം

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള വിവാദ പരാമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് രംഗത്ത്. ഒരു യുവതിയെ നാലു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ കഴിയില്ലെന്ന് മുലായം പറഞ്ഞു. ഒരാള്‍ കുറ്റം ചെയ്താല്‍ ആ കുടുംബത്തിലെ മറ്റ് നാല് പേര്‍ കൂടി അറസ്റ്റു ചെയ്യപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്നും മുലായം പറഞ്ഞു.
ഇത്തരം ഒരുപാട് കേസുകളില്‍ തനിക്ക് നേരിട്ട് അറിവുള്ളതാണെന്നും മുലായം കൂട്ടിച്ചേര്‍ത്തു. യുപിയിലെ ക്രമസമാധാന നിലയെ കുറിച്ച് പരാമര്‍ശിക്കവേയാണ് മുലായമിന്റെ ഈ പ്രസ്താവന. മറ്റേത് സംസ്ഥാനങ്ങളെ അപേക്ഷിച്ചും യു.പിയിലെ ക്രമസമാധന നില മെച്ചപ്പെട്ടു.
യു.പിയിലെ ജനസാന്ദ്രത കണക്കിലെടുക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ തോത് കുറവാണെന്നും മുലായം വ്യക്തമാക്കി. ഇത്തരത്തിലൊരു പരാമര്‍ശം ഇത് ആദ്യമായല്ല നടത്തുന്നത്. 2014ല്‍ ഏപ്രിലില്‍ കൂട്ടമാനഭംഗക്കേസില്‍ മൂന്നു യുവാക്കളെ വധശിക്ഷയ്ക്ക് വിധിച്ച കോടതി ഉത്തരവിനെ വിമര്‍ശിച്ച് മുലായം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. \'ആണ്‍കുട്ടികള്‍ അവര്‍ ആണുങ്ങളായതിനാല്‍ ചില കുസൃതികള്‍ ചെയ്യും\' എന്നായിരുന്നു മുലായമിന്റെ ആ പരാമര്‍ശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























