ലൂയിസ് ബെര്‍ജര്‍ കേസ്: ദിഗംബര്‍ കാമത്തിന് മുന്‍കൂര്‍ ജാമ്യം

ലൂയിസ് ബെര്‍ജര്‍ കൈക്കൂലി കേസില്‍ കുറ്റാരോപിതനായ ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റീസ് ബി.പി. ദേശ്പാണ്ഡെയാണ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സിയുടെ കീഴില്‍ ഗോവന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന അഴുക്കുചാല്‍ നിര്‍മാണ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ലഭിക്കാന്‍ 2010ല്‍ മുഖ്യമന്ത്രിയായിരുന്ന കാമത്തിനു യുഎസ് കമ്പനി കൈക്കൂലി നല്കിയെന്നാണു കേസ്. നിരവധി ഗഡുക്കളായി ഒരു കോടിയിലധികം രൂപ കാമത്ത് വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























