എ.രാജയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ്

മുന്‍ ടെലികോം മന്ത്രി എ.രാജയ്‌ക്കെതിരെ സി.ബി.ഐ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. വരുമാന പരിധിയില്‍പെടാത്ത കോടിക്കണക്കിന് രൂപയുടെ സ്വത്ത് രാജയ്ക്കുണ്ടെന്ന് കാണിച്ചാണ് കേസ്. 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ നാലു വര്‍ഷം മുന്‍പ് രാജയെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. പൊതുഖജനാവിന് കോടികളുടെ നഷ്ടം വരുത്തിവച്ച ഇടപാടില്‍ രാജ ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിവരിക്കുകയാണ്.
https://www.facebook.com/Malayalivartha
























