ഉത്തര്‍പ്രദേശ് ന്യൂനപക്ഷക്ഷേമ മന്ത്രി ചിത്തരഞ്ജന്‍ സ്വരൂപ് അന്തരിച്ചു

ഉത്തര്‍പ്രദേശ് ന്യൂനപക്ഷക്ഷേമ മന്ത്രി ചിത്തരഞ്ജന്‍ സ്വരൂപ് അന്തരിച്ചു. 70 വയസായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു അദ്ദേഹം. മുസാഫര്‍നഗറില്‍ നിന്നുള്ള സമാജ്‌വാദി എംഎല്‍എ ആണ് ചിത്തരഞ്ജന്‍. മന്ത്രിയുടെ നിര്യാണത്തില്‍ യു.പി നിയമസഭ രണ്ട് മിനിട്ട് നേരം മൗനം ആചരിക്കുകയും തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിയുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























