അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്, പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ഇന്ത്യപാക് ദേശീയ സുരക്ഷാ ഉപദേശക തല ചര്‍ച്ചകള്‍ നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സാംബ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവച്ചു. അര്‍ണിയ സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ചില തീവ്രവാദികള്‍ ശ്രമം നടത്തിയെങ്കിലും ഇന്ത്യ പരാജയപ്പെടുത്തി. ശക്തമായ വെടിവയ്പ്പുണ്ടായതോടെ തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് പിന്‍വാങ്ങി.
ആഗസ്റ്റില്‍ ഇതുവരെ 48 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടുള്ളത്. 2015ല്‍ 241 തവണ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























