സമ്പൂര്‍ണ മദ്യനിരോധനം പരാജയമെന്ന് സുപ്രീം കോടതി

സമ്പൂര്‍ണ മദ്യനിരോധനം പല സംസ്ഥാനങ്ങളിലും നടത്തി പരാജയപ്പെട്ടതാണെന്ന് സുപ്രീം കോടതി. ബാര്‍ കേസില്‍ വാദം നടക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.കേരളത്തിലും മുമ്പ് സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് പിന്നീട് പിന്‍വലിച്ചതാണ്. പരാജയപ്പെട്ട പരീക്ഷണം എന്തടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ വീണ്ടും നടത്തുന്നതെന്ന് കോടതി ചോദിച്ചു. മദ്യത്തിന്റെ വീര്യമല്ല, അളവാണ് പ്രധാനമെന്ന് പറഞ്ഞ കോടതി സംസ്ഥാനത്ത് മദ്യനയം നടപ്പാക്കുന്നതിന് മുന്പ് ആവശ്യമായ പഠനം നടത്തിയിരുന്നോ എന്നും ആരാഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























