വധേരയ്ക്ക് വിമാനത്താവളങ്ങളില്‍ ഇനി പത്യേക പരിഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയെ വിമാനത്താവളങ്ങളില്‍ ദേഹപരിശോധന ആവശ്യമില്ലത്തവരുടെ പട്ടികയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. വധേരയുടെ ആവശ്യപ്രകാരമാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. നേരത്തെ വധേര തന്റെ ഫെയിസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിമാനത്താവളങ്ങളിലെ പ്രത്യേക പരിഗണനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























