ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി

രണ്ട് ഇന്ത്യന്‍ പൗരന്‍മാരെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലിബിയയിലെ ട്രിപ്പോളിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള രാമമൂര്‍ത്തി കോസാനാം, ഒഡീഷ സ്വദേശിയായ പ്രവാശ് രഞ്ജന്‍ സമല്‍ എന്നിവരെയാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതിയെപ്പറ്റി അന്വേഷണം ആരംഭിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം നയതന്ത്രതലത്തിലും ചര്‍ച്ച ചെയ്തു വരികയാണെന്നും അദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























