പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമരം: ഉപാധിരഹിത ചര്‍ച്ചയ്ക്കു തയാറെന്നു കേന്ദ്രസര്‍ക്കാര്‍

ഗജേന്ദ്രചൗഹാനെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ചു പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു. ഉപാധിരഹിത ചര്‍ച്ചയ്ക്കു തയാറാണന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബിജെപി വക്താവായ മാധവ് ഭണ്ഡാരിയ കഴിഞ്ഞ ദിവസം വിദ്യാര്‍ഥി പ്രതിനിധികളുമായി അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. വിദ്യാര്‍ഥികളും സര്‍ക്കാരും തമ്മില്‍ വീണ്ടും ചര്‍ച്ചയ്ക്കുള്ള വഴിതുറക്കുകയാണു ലക്ഷ്യമെന്നു ഭണ്ഡാരി പറയുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























