കൊല്‍ക്കത്തയിലെ തിരക്കേറിയ തെരുവില്‍ കൂറ്റന്‍ തുരങ്കം

കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ തെരുവുകളില്‍ ഒന്നില്‍ കൂറ്റന്‍ തുരങ്കം കണ്ടെത്തി. ആറ് അടി നീളമുള്ളതും മൂന്നടി വീതിയുള്ളതുമായ തുരങ്കം തിരക്കേറിയ റെഡ് റോഡ് ഏരിയയിലാണ്. തെരുവിലെ വൈദ്യൂത കണക്ഷനുകള്‍ക്ക് വേണ്ടി ഭൂമിക്കടിയില്‍ ഉപയോഗിക്കപ്പെട്ടിരുന്ന വയറുകളും സ്റ്റീല്‍ പ്‌ളേറ്റുകളും പോയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മയക്കുമരുന്ന് സൂക്ഷിപ്പുകാര്‍ നിര്‍മ്മിച്ചതാകാമെന്നാണ് സംശയം. സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. തുരങ്കം പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം ഇത് ഏതെങ്കിലും തരത്തില്‍ തീവ്രവാദബന്ധമുള്ളതായി സംശയിക്കപ്പെടാന്‍ സാഹചര്യമില്ലെന്ന് പോലീസ് പറഞ്ഞു. 2013 ല്‍ സമാനഗതിയില്‍ തുരങ്കം നിര്‍മ്മിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് അതുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























