നെഹ്‌റു സ്മാരക മ്യൂസിയം ചെയര്‍മാന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചു

നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ ചെയര്‍മാന്‍ മഹേഷ് രംഗരാജന്റെ രാജി ടൂറിസം മന്ത്രാലയം അംഗീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രംഗരാജന്‍ മന്ത്രാലയത്തിന് രാജി നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രംഗരാജന്‍ പറഞ്ഞു. എന്നാല്‍ ടൂറിസം മന്ത്രാലയത്തിന്റെ അതൃപ്തിയാണ് രാജിയില്‍ കലാശിച്ചത്. യുപിഎ സര്‍ക്കാര്‍ രംഗരാജനെ നിയമവിരുദ്ധമായാണ് നിയമിച്ചതെന്ന് നേരത്തെ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























