സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയെ വധിച്ച കേസില്‍ ഒരു യുവതിയടക്കം നാലു പേര്‍ കൂടി അറസ്റ്റില്‍

സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയെ വധിച്ച കേസില്‍ ഒരു യുവതിയടക്കം നാല് പേര്‍ കൂടി അറസ്റ്റില്‍. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ അറസ്റ്റിലായ സമീര്‍ ഗെയ്ക്‌വാദില്‍ നിന്ന് ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. യുവതിയെ മുംബൈയില്‍ നിന്നും ഒരാളെ പൂനെയില്‍ നിന്നും മറ്റ് രണ്ട് പേരെ ഗോവയില്‍ നിന്നുമാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായവര്‍ സമീര്‍ ഗെയ്ക്‌വാദിന്റെ തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയില്‍ അംഗങ്ങളാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് സൂചന നല്‍കി. അതേ സമയം സമീര്‍ ഗെയ്ക്‌വാദ് ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























