മൂന്നു തീവ്രവാദികള്‍ മിസോറാമില്‍ പിടിയില്‍

മണിപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹമര്‍ പീപ്പിള്‍സ് കണ്‍വെന്‍ഷന്‍ (ഡെമോക്രാറ്റ്) എന്ന സംഘടനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നുപേര്‍ മിസോറാമില്‍ പിടിയിലായി. കോലാസിബ് ജില്ലയില്‍നിന്നാണ് ഇവരെ പിടികൂടിയതെന്ന് എസ്.പി. ലാസന്‍ഗോവ അറിയിച്ചു. ഗ്രാമവാസികളില്‍നിന്ന് അനധികൃതമായി പണം പിരിച്ചുവെന്ന കുറ്റത്തിനാണ് ഇവരെ പിടികൂടിയത്. ഇതേ തീവ്രവാദസംഘടനയ്ക്കു 12,000 രൂപ കൈമാറിയെന്ന കുറ്റത്തിനു രണ്ടു ഗ്രാമവാസികളെയും പോലീസ് അറസ്റ്റ്‌ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























