രാഹുല്‍ ഇന്ന് ബിഹാറില്‍, റാലിയില്‍ നിതീഷും ലാലുവും പങ്കെടുക്കില്ല

തെരഞ്ഞെടുപ്പ് ചൂടിലേക്ക് അമരുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറിലെത്തുന്നു. ചംബാരന്‍ ജില്ലയില്‍ നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കും. അതേസമയം മഹാസഖ്യത്തിലെ പ്രബലരായ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവും റാലിയില്‍ രാഹുലിനൊപ്പം പങ്കെടുക്കില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനാലാണ് നിതീഷ് വിട്ടുനില്ക്കുന്നത്. അതേസമയം തനിക്കു പകരം മകന്‍ തേജസ്വിനിയെ അയയ്ക്കാമെന്നാണ് ലാലുവിന്റെ നിലപാട്. സമാജ്‌വാദി പാര്‍ട്ടി മഹാസഖ്യം വിട്ടതോടെ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യമെന്ന നീക്കം പൊളിഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























