അമൃത്സറില്‍ 115 കോടിയുടെ ഹെറോയിന്‍ പിടിച്ചു

ബിഎസ്എഫും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 115 കോടി രൂപയുടെ ഹെറോയില്‍ അമൃത്സറില്‍ നിന്നും പിടിച്ചെടുത്തു. 23 കിലോ ഹെറോയനാണ് പിടിച്ചെടുത്തിരിക്കുന്നത്. അതിര്‍ത്തിക്കു അപ്പുറത്തു നിന്നും മയക്കുമരുന്ന് കടത്തുകാര്‍ ഒരുകിലോ വീതമുള്ള ഹെറോയിന്‍ പായ്ക്കറ്റ് എറിഞ്ഞശേഷം ബിഎസ്എഫിനെ ആക്രമിച്ചു. എന്നാല്‍ ബിഎസ്എഫ് തിരിച്ചടിച്ചതോടെ കള്ളക്കടത്തുകാര്‍ രക്ഷപെട്ടു. തുടര്‍ന്ന് ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് 23 പായ്ക്കറ്റുകളിലാക്കിയ ഹെറോയിന്‍ പിടിച്ചെടുത്തത്. പാക്കിസ്ഥാന്‍ സിം കാര്‍ഡോടുകൂടിയ മൊബൈല്‍ ഫോണും ബിഎസ്എഫ് സ്ഥലത്തു നിന്നും കണ്‌ടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























