സാധാരണ റയില്‍വേ കൗണ്ടറിലൂടെ ഇനി സ്‌ലീപ്പര്‍ ക്ലാസ് ടിക്കറ്റില്ല

എന്ത് യാത്രക്കാര്‍, ഞങ്ങളോട് ചോദിക്കാന്‍ ആരുണ്ട് എന്ന ലൈനില്‍ റെയില്‍വേ. ജനങ്ങളെ എങ്ങനെ വലയ്ക്കാം എന്നു പരീക്ഷണം നടത്തി റെയില്‍വേയുടെ പുത്തന്‍ പരിഷ്‌ക്കാരം. ഓടിയങ്ങു ചെന്നാല്‍ ഇനി സ്ലീപ്പര്‍ ടിക്കറ്റില്ല, സ്ലീപ്പര്‍ ടിക്കറ്റ് ഇനി റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് മാത്രം.
യാത്രക്കാര്‍ക്ക് ഫ്രീയായി ജനറല്‍ കംപാര്‍ട്ടുമെണ്ടില്‍ ഇടികൊള്ളാനുള്ള സൗകര്യം ഉണ്ടാകും. നിലവില്‍ ആളുകള്‍ക്ക് പ്രത്യേകിച്ച് ചെറിയ ദൂരയാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു സ്ലീപ്പര്‍ ടിക്കറ്റ് യാത്ര. ബോഗികള്‍ വെറുതെ ഓടിച്ചാലും ആളിനെ കയറ്റില്ല എന്ന പിടിവാശിയിലാണ് അധികൃതര്‍
സാധാരണ കൗണ്ടറുകള്‍ മുഖേന സ്‌ലീപ്പര്‍, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ നല്‍കുന്നതു റയില്‍വേ പൂര്‍ണമായി നിര്‍ത്തി. സ്‌ലീപ്പര്‍, എസി കോച്ചുകളിലുള്ള പകല്‍ യാത്ര ഇതോടെ ദുഷ്‌കരമായി. ഇത്തരം കോച്ചുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ ടിടിഇയുടെ അനുവാദത്തോടെ കൂടുതല്‍ പണം നല്‍കി ഓര്‍ഡിനറി ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്തു യാത്രചെയ്യാം. എന്നാല്‍, പരിശോധകന്റെ അനുവാദമില്ലാതെ ട്രെയിനില്‍ കയറിയാല്‍ പരിശോധന സ്‌ക്വാഡ് പിടികൂടി പിഴയും അധിക നിരക്കും ചുമത്തുകയും ചെയ്യും. അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ് ലഭിക്കാനിടയില്ല. ടിടിഇമാര്‍ക്ക് അധികാരമില്ലാത്തതിനാലാണിത്.
ബുക്കിങ് കൗണ്ടറില്‍ നിന്നു നല്‍കുന്ന ഓര്‍ഡിനറി ടിക്കറ്റിനു മാത്രമാകും ഇളവ് ലഭിക്കുക.റയില്‍വേ ബോര്‍ഡ് 16നു പുറത്തിറക്കിയ സര്‍ക്കുലര്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ ഇന്നലെ നടപ്പാക്കി തുടങ്ങി. ഇനി ഓര്‍ഡിനറി ടിക്കറ്റുകളും പാസഞ്ചര്‍ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളിലേക്കുള്ള ടിക്കറ്റുകളും മാത്രമാകും സാധാരണ കൗണ്ടറുകള്‍ വഴി ലഭിക്കുക. പാസഞ്ചര്‍ ട്രെയിനുകളില്‍ മിക്കതിലും ഇപ്പോള്‍ ഫസ്റ്റ് ക്ലാസ് കോച്ചുകളില്ല. നിലവില്‍ കൗണ്ടറുകളില്‍ നിന്നു രാവിലെ ആറു മുതല്‍ രാത്രി ഒന്‍പതു മണി വരെയാണു ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള ടിക്കറ്റ് നല്‍കിയിരുന്നത്.
മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യാം. നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പ് വരെ ഉയര്‍ന്ന ക്ലാസുകളില്‍ ബെര്‍ത്ത് ലഭ്യമാണെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കറന്റ് റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ ചില സ്‌റ്റേഷനുകളിലുണ്ട്. രാത്രി 9.30 വരെയാണ് ഇവയുടെ പ്രവര്‍ത്തനം. പാലക്കാട് ഡിവിഷനില്‍ കന്യാകുമാരി മുംബൈ ജയന്തി ജനത, തിരുവനന്തപുരം–ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ആലപ്പുഴ–ചെന്നൈ എക്‌സ്പ്രസ്, കന്യാകുമാരി– ബെംഗളൂരു, പാലക്കാട് ടൗണ്‍–തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ ഇപ്രകാരം കറന്റ് റിസര്‍വേഷന്‍ നടത്താം. അടുത്തിടെ ചെറിയ ദൂരത്തിലുള്ള സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് നിരക്കുകളും ഉയര്‍ത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























