റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഭാര്യമരിച്ചു: ഭര്‍ത്താവിന് എതിരെ പോലീസ് കേസ്

റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റോഡിലെ കുഴിയിലല്ല കുഴപ്പമെന്നും അശ്രദ്ധമായി ഭര്‍ത്താവ് വണ്ടിയോടിച്ചതിനാലാണ് കുഴിയില്‍ വാഹനം വീണതുമെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് നടപടി.
വെള്ളിയാഴ്ച രാത്രിയില്‍ ബംഗളൂരുവിലെ ബാണശങ്കരിയിലുണ്ടായ റോഡപകടത്തില്‍ മധ്യപ്രദേശില്‍നിന്നുള്ള സ്തുതി പാണ്ഡേ(25) മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവ് ഓംപ്രകാശുമൊത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അപ്രതീക്ഷിതമായി റോഡിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന് പുറകിലിരുന്ന സ്തുതി പാണ്ഡേ റോഡില്‍ തലയടിച്ച് വീഴുകയും അമിത രക്തസ്രാവം മൂലം ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിക്കുകയും ചെയ്തു.
റോഡിന്റെ മധ്യഭാഗത്താണ് ഇരുവരും അപകടത്തില്‍പെട്ട കുഴിയുടെ സ്ഥാനം. മാസങ്ങളായി രൂപപ്പെട്ട ഈ കുഴ അടയ്ക്കുന്നതിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് അപകടം. എന്നാല്‍ ഓംപ്രകാശ് ശ്രദ്ധയോടെ വാഹനമോടിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച പോലീസ് ഭര്‍ത്താവിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബാംഗളൂരുവില്‍ ഈ മാസം മാത്രം സമാന രീതിയില്‍ മരണത്തിന് കീഴടങ്ങുന്ന മൂന്നാമത്തെയാളാണ് സ്തുതി പാണ്ഡേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























