ഡല്‍ഹിയില്‍ ഒമ്പതാം ക്ലാസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

ഡല്‍ഹിയില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഡല്‍ഹിയിലെ നജഫ്ഗഡ് ഏരിയയിലായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്. സ്‌കൂളിലേക്കു പോകുന്നവഴിയാണു പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം മദ്യം കഴിപ്പിച്ച് ഇവര്‍ 10 മണിക്കൂറോളം പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെ വീടിനു മുന്നില്‍ കൊണ്ടുവന്നു തള്ളി, പ്രതികള്‍ കടന്നുകളയുകയും ചെയ്തു. പീഡനദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയും പരാതിപ്പെട്ടാല്‍ ഇതു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തെങ്കിലും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























