ജമ്മുകാശ്മീിരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനു രണ്ടു ദിവസത്തേക്ക് വിലക്ക്

ബലിപെരുന്നാളിനു ശേഷമുള്ള വെള്ളി, ശനി ദിവസങ്ങളില്‍ കാഷ്മീരുകാര്‍ക്ക് മൊബൈലിലൂടെ ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കില്ല. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാഷ്മീര്‍ താഴ്‌വരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് സേവനത്തിനു മൊബൈലില്‍ താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിമുതല്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച വൈകുന്നേരം 10 മണിവരെയാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2ജി, 3ജി തുടങ്ങിയ ഒരു ഇന്റര്‍നെറ്റ് സംവിധാനങ്ങളും മൊബൈലിലൂടെ ലഭ്യമാക്കരുതെന്ന് പോലീസ് അധികാരികള്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. എല്ലാ സേവന ദാതാക്കള്‍ക്കും ഇതു സംബന്ധിക്കുന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























