ഉത്സവത്തിന്റെ ഭാഗമായി നിമജ്ജനം ചെയ്യാനായി കൊണ്ടുപോയ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് യുവാവ് മരിച്ചു

ഉത്സവത്തിന്റെ ഭാഗമായി നിമജ്ജനം ചെയ്യാനായി കൊണ്ടുപോയ കൂറ്റന്‍ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് 43 കാരന്‍ മരിച്ചു. വി.വീരഭദ്ര റാവു എന്നയാളാണ് വിഗ്രഹത്തിനടിയില്‍പ്പെട്ട് മരിച്ചത്. ആന്ധ്രയിലെ ഗുണ്ടൂരിലായിരുന്നു സംഭവം.
വിഗ്രഹം വഹിച്ചു കൊണ്ടുള്ള യാത്രയ്ക്കിടയില്‍ വിഗ്രഹം വൈദ്യുതി കമ്പിയില്‍ ഉടക്കുകയും കെട്ടഴിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നതിനിടെ വിഗ്രഹം താഴെ വീഴുകയും പിന്നില്‍ നില്‍ക്കുകയായിരുന്ന വീരഭദ്ര റാവു വിഗ്രഹത്തിന് കീഴിലാകുകയും ആയിരുന്നു. ഗുണ്ടൂര്‍ ജില്ലയിലെ വെങ്കടപാളയം മംഗലഗിരി ഗ്രാമത്തില്‍ നിന്നും കൃഷ്ണപാളയത്തേക്കായിരുന്നു വിഗ്രഹം വഹിച്ചു കൊണ്ടുള്ള യാത്ര.
സംഭവ സ്ഥലത്തു വെച്ചു തന്നെ വീരഭദ്രറാവു മരിച്ചിരുന്നു. വിഗ്രഹം വിഴുന്നതിനിടെ പിടിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ വിജയവാഡയിലെ ജി.ജി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























