Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിനാ ദുരന്തം: സൗദി അന്വേഷണത്തിന് ഉത്തരവിട്ടു

25 SEPTEMBER 2015 10:56 AM IST
മലയാളി വാര്‍ത്ത.

മിനായില്‍ ഹജ്ജ് കര്‍മങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ സൗദി ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് സൗദി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായ നായിഫ് രാജകുമാരന്‍ അന്വേഷണം പ്രഖാപിച്ചത്. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടാക്കി സല്‍മാന്‍ രാജാവിന് കൈമാറും. റിപ്പോര്‍ട്ടിന്‍മേലുള്ള ബാക്കിയുള്ള നടപടികള്‍ സല്‍മാന്‍ രാജാവ് തീരുമാനിക്കും. 

മലയാളികളുള്‍പ്പെടെയുള്ള വളണ്ടിയര്‍മാര്‍ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി. ഔദ്യോഗിക സുരക്ഷാ വിഭാഗത്തില്‍ നിന്നുള്ള 4000 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. 220 ആംബുലന്‍സുകളും ഇവരുടെ സഹായത്തിനുണ്ടായിരുന്നു. വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ 717 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 863 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അനുശോചനമറിയിച്ചു. രാജ്യത്തിന്റെ തീര്‍ഥാടന പദ്ധതി പരിഷ്‌കരിക്കുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.

അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും രാജാവ് വ്യക്തമാക്കി. അപകടം നടന്ന തെരുവില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ തീര്‍ഥാടകര്‍ എത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് സൗദി ഇന്റീരിയര്‍ മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. പെട്ടെന്ന് ഇവിടെ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മിനായില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (13 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (33 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (48 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends