ഹജ്ജ് ദുരന്തത്തില്‍ 14 ഇന്ത്യാക്കാര്‍ മരിച്ചതായി സ്ഥിരീകരണം

മിനായില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ടു മരിച്ചതു 14 ഇന്ത്യാക്കാരാണെന്നു സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ചു ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ അറിയിപ്പ് ലഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണു സുഷമ സ്വരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തില്‍ പരിക്കേറ്റ 13 ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സുഷമ വ്യക്തമാക്കി. രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്‌ടെന്നും അവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നുണ്‌ടെന്നും സുഷമ സ്വരാജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























