മക്ക ദുരന്തത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു, പുനലൂര്‍ സ്വദേശി സജി ഹബീബാണ് മരിച്ചത്

മക്ക ദുരന്തത്തില്‍ ഒരു മലയാളികൂടി മരിച്ചു. പുനലൂര്‍ സ്വദേശി സജി ഹബീബാണ് മരിച്ചത്. ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. സജി മരിച്ചതായുളള വിവരം ലഭിച്ചതായി ബന്ധുക്കളും വ്യക്തമാക്കി. ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ടകളുണ്ടായിരുന്നു. കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരെയാണ് കാണാതായിരിക്കുന്നത്.
കൊല്ലത്തു നിന്നുള്ള കുടുംബത്തെക്കുറിച്ച് അപകടത്തിനു ശേഷം വിവരമൊന്നും ലഭിച്ചിട്ടില്ല. കോഴിക്കോട് ഫറൂഖ് സ്വദേശി മുനീര്‍ എന്നയാളെയും കാണാനില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയ്ക്കും മകനും ഒപ്പമാണ് മുനീര്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ എത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശികളായ ദമ്പതികളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ ആശങ്കയിലാണ്. അതിരമ്പുഴ മറ്റം കവലയ്ക്കു സമീപം കറുകച്ചേരില്‍ സജീവ് ഉസ്മാന്‍ (46), ഭാര്യ സിനി (35) എന്നിവര്‍ക്കാണു പരിക്കേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























