മോഡിയുടെ കൈയ്യൊപ്പ് വിവാദം: വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കു സമ്മാനിക്കാനുള്ള ഇന്ത്യയുടെ ദേശീയ പതാകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈയൊപ്പ് രേഖപ്പെടുത്തിയ വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പ്രധാനമന്ത്രി ഒപ്പിട്ടത് മൊമെന്റോയിലാണെന്നും ദേശീയ പതാകയില്‍ അല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. യുഎസിലെ പ്രമുഖ കമ്പനികളിലെ സിഇഒമാരുമായുള്ള മോദിയുടെ വിരുന്നിനിടെയാണു വിവാദ സംഭവമുണ്ടായത്.
വിരുന്നിന്റെ ഷെഫ് വികാസ് ഖന്ന \'സ്‌മൈയില്‍ ഇന്ത്യ ഫൗണ്‌ടേഷന്‍\' എന്ന സംഘടനയിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ദേശീയ പതാകയുമായി പ്രധാനമന്ത്രിയെ സമീപിച്ചു. പ്രസിഡന്റ് ഒബാമയ്ക്ക് നല്കാനുള്ള സമ്മാനമാണിതെന്ന് ഖന്ന പ്രധാനമന്ത്രിയെ അറിയിച്ചതോടെയാണ് അദ്ദേഹം പതാകയില്‍ കൈയൊപ്പ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി ഷെഫിനെ അഭിനന്ദിക്കുകയും ചെയ്തു.
പിന്നീട് ഷെഫ് വികാസ് ഖന്ന പ്രധാനമന്ത്രി ഒപ്പിട്ട പതാക മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് 2002ന്റെ ലംഘനമാണിതെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്കെതിരേ രംഗത്ത് എത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























