റെയില്‍വേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുക്കാം

റെയില്‍വേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുക്കാന്‍ കഴിയും.
ജി പേ, പേ ടി എം, ഫോണ്‍ പേ, റെയില്‍വേ സ്മാര്‍ട്ട് കാര്‍ഡ്, ഭീം ആപ് എന്നിവ വഴിയാണിത്. ടിക്കറ്റെടുക്കുമ്പോള്‍ സ്‌ക്രീനില്‍ തെളിയുന്ന ക്യു.ആര്‍ കോഡ് മൊബൈല്‍ ഫോണില്‍ സ്‌കാന്‍ ചെയ്താണ് പണമടയ്ക്കാനുള്ളത്.
നിലവില്‍ ഉണ്ടായിരുന്നത് കോയിന്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യങ്ങള്‍ മാത്രമാണ് . ദക്ഷിണ റെയില്‍വേയിലെ വിവിധ സ്റ്റേഷനുകളിലായി 99 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളാണുള്ളത്. ഇവയിലെല്ലാം ഈ സൗകര്യം ലഭ്യമാകും.
പ്‌ളാറ്റ് ഫോം ടിക്കറ്റെടുക്കാനും സീസണ്‍ ടിക്കറ്റ് പുതുക്കാനും ഈ സംവിധാനം ഉപയോഗിക്കാം. സീസണ്‍ടിക്കറ്റ് പുതുക്കുമ്പോള്‍ 0.5% നിരക്കിളവും ലഭിക്കും.
"
https://www.facebook.com/Malayalivartha