അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആരോഗ്യരംഗം നേരിടാൻ പോകുന്ന വലിയ വെല്ലുവിളി അര്‍ബുദരോഗികളുടെ എണ്ണം വർധിക്കുന്നത്; ഇപ്പോൾ രണ്ടരക്കോടിയോളം അര്‍ബുദബാധിതരുണ്ട്; 2025ൽ അത് 2.98 കോടിയിലെത്തും; പ്രതിവര്‍ഷം രോഗികളുടെ എണ്ണത്തില്‍ എട്ടുലക്ഷത്തോളം വര്‍ധനവുണ്ടാകും

ഐ.സി.എം.ആറിന്റെ പുതിയ അത്യന്തം ഞെട്ടിക്കുന്നതാണ്. അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആരോഗ്യരംഗത്തെ വലിയ വെല്ലുവിളി അര്‍ബുദരോഗികളുടെ എണ്ണം കൂടുന്നതായിരിക്കുമെന്നാണ് ഐ.സി.എം.ആര്‍. റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ രണ്ടരക്കോടിയോളം അര്‍ബുദബാധിതരുണ്ട് . 2025ൽ അത് 2.98 കോടിയിലെത്തുമെന്നാണ് പറയുന്നത്. പ്രതിവര്‍ഷം രോഗികളുടെ എണ്ണത്തില്‍ എട്ടുലക്ഷത്തോളം വര്‍ധിക്കുമെന്നും പറഞ്ഞിരിക്കുകയാണ്.
രാജ്യത്തിന്റെ വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിലാണ് കൂടുതലായി രോഗം റിപ്പോര്‍ട്ടുചെയ്യുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 2021-ല്‍ വടക്കേ ഇന്ത്യയില്‍ ലക്ഷത്തില്‍ 2408 പേര്‍ക്ക് രോഗം വന്നു. വടക്ക്-കിഴക്ക് ഇന്ത്യയില്‍ 2177 പേര്‍ക്കും അര്‍ബുദം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായി.
അര്‍ബുദരോഗികളില്‍ കൂടുതല്‍ പുരുഷന്മാരാണ് ഉള്ളത്. ശ്വാസകോശം (10.6 ശതമാനം), സ്തനം (10.5 ശതമാനം), അന്നനാളം (5.8 ശതമാനം), വായ (5.7 ശതമാനം), കരള്‍ (4.6 ശതമാനം), സെര്‍വിക്‌സ് യുട്ടേറിയ (4.3 ശതമാനം) എന്നീ അവയവങ്ങളിലാണ് രോഗം കൂടുതലായി കണ്ടെത്തുന്നത് എന്നതാണ് പ്രധാനം .
https://www.facebook.com/Malayalivartha