ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച്ച, ഒറ്റപ്പെട്ടുപോയ കുടുംബത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി സൈന്യം, മഞ്ഞുവീഴ്ചക്കൊപ്പം ഉള്ള കാറ്റിൽ വീടുകൾക്ക് കേടുപാടുകൾ, പെട്രോളിംഗ് ശക്തമാക്കി....!

ജമ്മു കശ്മീരിൽ ജനജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ട് കനത്ത മഞ്ഞുവീഴ്ച്ച തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവമായി ഛുത്പാസ് മേഖലയ്‌ക്ക് സമീപം കടുത്ത മഞ്ഞു വീഴ്ചയാണ് ഉണ്ടാകുന്നത്. ഇതിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പ്രദേശത്തെ പട്രോളിംഗിനിടെയാണ് സൈനിക യൂണിറ്റ് ഒറ്റപ്പെട്ട കുടുംബത്തെ ശ്രദ്ധിക്കുന്നത്. തുടർന്ന് സൈന്യം ഇവിടേക്ക് എത്തുകയായിരുന്നു.
നാല് കുട്ടികളെക്കൂടാതെ മൂന്ന് മുതിർന്നവരുമടക്കം ഉൾപ്പെടുന്ന കുടുംബത്തെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
മേഖലയിൽ സൈന്യം പെട്രോളിംഗ് ഉൾപ്പെടെ ശക്തമാക്കിയിട്ടുണ്ട്.ഗോത്ര വിഭാഗത്തിൽപെടുന്ന ബകർവാൾ കുടുംബമാണ് മഞ്ഞുവീഴ്ചയിൽ കുടുങ്ങിക്കിടന്നത്.സൈന്യം നടത്തിയ അന്വേഷണത്തിൽ നഗ്രോട്ടയിൽ നിന്നാണ് സംഘം എത്തിയതെന്ന് വ്യക്തമായി.
നാടോടികളായ ഇവരുടെ ആടുകളും കന്നുകാലികളും മഞ്ഞുവീഴ്ചയെ തുടർന്ന് ചത്തിരുന്നു. ഒപ്പം താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിന്റെ ഒരു ഭാഗവും കാറ്റിൽ തകർന്ന നിലയിലായിരുന്നു.ജമ്മു കശ്മീരിന്റെ ഉയർന്ന മേഖലകളിലെ മഞ്ഞു വീഴ്ച നാടോടികളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.
https://www.facebook.com/Malayalivartha