കൈക്കൂലി വാങ്ങി: നഗര വികസന മന്ത്രി അവാദേഷ് പ്രസാദ് രാജിവച്ചു

കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് ബിഹാറില്‍ നഗര വികസന മന്ത്രി അവാദേഷ് പ്രസാദ് ഖുഷ്‌വാഹ രാജിവച്ചു. കൈക്കൂലി വാങ്ങുന്ന വിഡിയോ പുറത്തു വന്നതിനെ തുടര്‍ന്നാണ് രാജി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് രാജിവച്ചത്. പശ്ചിമ ബിഹാറിലെ പിപാര നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അവാദേഷ്.
ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് മന്ത്രി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രി പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യു ട്യൂബിലാണ് മന്ത്രി പണം വാങ്ങുന്ന ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ദൃശ്യങ്ങള്‍ കൃത്യമാണെങ്കിലും എന്താണ് പറയുന്നതെന്ന് വ്യക്തമല്ല. ആരാണ് പണം നല്‍കുന്നതെന്നും വ്യക്തമല്ല. എന്നാല്‍ താന്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു.
വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്നു തുടങ്ങിയതോടെ മറ്റു മേഖലകളില്‍ മന്ത്രിയുടെ രാജി പ്രചാരണ ആയുധമാകും. ഇന്നു നടക്കുന്ന ആദ്യ ഘട്ടവോട്ടെടുപ്പില്‍ 49 മണ്ഡലങ്ങളിലെ 1.35 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. അതോടൊപ്പം, ബിഹാറിലെ ബാബുവയില്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലി നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























