അമ്മയോടൊപ്പം ഉറങ്ങിയിരുന്ന മൂന്നുവയസ്സുള്ള കുഞ്ഞിനെ പുള്ളിപ്പുലി കടിച്ചുകൊന്നു

അമ്മയ്‌ക്കൊപ്പം ഉറങ്ങിയിരുന്ന കുഞ്ഞിനെ പുള്ളിപ്പുലി പിടിച്ചുകൊണ്ടുപോയി കടിച്ചു കൊന്നു. താനെക്ക് സമീപം കസാറയിലെ ദോയ് പാഡ ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നുവയസ്സുള്ള ദീപാലി ഭഗതത്താണ് മരിച്ചത്. അടുത്തുള്ള വനത്തില്‍നിന്ന് ഗ്രാമവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കസാറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
ഷഹപ്പൂര്‍ എം.എല്‍.എ. പാണ്ഡുരംഗ ബറോറ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വനംവകുപ്പിലേയും പോലീസിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കുട്ടിയുടെ കുടുംബത്തിന് 20,000 രൂപ അടിയന്തര സഹായധനം എം.എല്‍.എ. പ്രഖ്യാപിച്ചു. വനംവകുപ്പ് കുടുംബത്തിന് 5ലക്ഷം രൂപ സഹായധനമായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























