കേജ്‌രിവാള്‍ തന്ത്രവുമായി നിതീഷ് കുമാര്‍ രംഗത്ത്

രാജ്യം ഉറ്റു നോക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാര്‍ പ്രചാരണത്തില്‍ പയറ്റിയത് ഒരു കേജരിവാള്‍ തന്ത്രം. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ വന്‍ റാലികള്‍ സംഘടിപ്പിച്ച് മുന്നോട്ട് പോയപ്പോള്‍ കേജരിവാള്‍ ചെറിയ റാലികളിലൂടെ പരമാവധി ആളുകളെ കാണാനാണ് ശ്രമിച്ചത്. ഇത്തവണ നിതീഷ്‌കുമാര്‍ പയറ്റിയതും അതേ തന്ത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറോളം റാലികളില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ നിതീഷ്‌കുമാര്‍ മൂന്ന് ഡസനിലധികം റാലികളിലാണ് പങ്കെടുത്തത്. അതൊക്കെയാകട്ടെ മോദി പങ്കെടുത്ത റാലികളേക്കാള്‍ ചെറുതുമായിരുന്നു.
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഒരേ ഒരു മഹാറാലി മാത്രമായിരുന്നു നിതീഷ് കുമാറിന് എടുത്തു പറയാനുണ്ടായിരുന്നത്. കേജരിവാള്‍ പയറ്റി വിജയിച്ച തന്ത്രം തനിക്കും മുതല്‍ കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാര്‍, ഡല്‍ഹി അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നുമുള്ള പ്രത്യാശയില്‍ എതിരാളികളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























